Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Super League

കോ​​ല്‍​ക്ക​​ത്ത ഡെ​​ര്‍​ബി മാ​​റ്റി

കോ​​ല്‍​ക്ക​​ത്ത: ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ലെ കോ​​ല്‍​ക്ക​​ത്ത​​ന്‍ ഡെ​​ര്‍​ബി മാ​​റ്റി​​വ​​ച്ചു.

മേ​​യ് അ​​ഞ്ചി​​ന് ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന മോ​​ഹ​​ന്‍ ബ​​ഗാ​​ന്‍ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സും ഈ​​സ്റ്റ് ബം​​ഗാ​​ള്‍ ക്ല​​ബ്ബും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ട​​മാ​​ണ് പ്ര​​ത്യേ​​ക കാ​​ര​​ണ​​ങ്ങ​​ളാ​​ല്‍ മാ​​റ്റി​​വ​​ച്ച​​ത്.

രാ​​ജ്യാ​​ന്ത​​ര ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം ഐ​​എ​​സ്എ​​ല്‍ 2025-26 സീ​​സ​​ണി​​ന് ഇ​​ന്നു വീ​​ണ്ടു പ​​ന്തു​​രു​​ളും. രാ​​ത്രി 7.30നു ​​ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ പ​​ഞ്ചാ​​ബ് എ​​ഫ്‌​​സി മു​​ഹ​​മ്മ​​ദ​​ന്‍ എ​​സ്‌സി​​യെ നേ​​രി​​ടും.

മും​​ബൈ സി​​റ്റി (14), മോ​​ഹ​​ന്‍ ബ​​ഗാ​​ന്‍ (13), ജം​​ഷ​​ഡ്പു​​ര്‍ (13), ഈ​​സ്റ്റ് ബം​​ഗാ​​ള്‍ (11) ടീ​​മു​​ക​​ളാ​​ണ് യ​​ഥാ​​ക്ര​​മം ആ​​ദ്യ നാ​​ലു സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Sports

സ്റ്റൈ​ല​ന്‍ പ്ര​ശാ​ന്ത്

മ​ഡ്ഗാ​വ്: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ളി​ന്‍റെ 12-ാം സീ​സ​ണ്‍ ഉ​ദ്ഘാ​ട​ന ദി​ന​മാ​യ ഇ​ന്ന​ലെ കൊ​ച്ചി​യി​ല്‍​നി​ന്നു​ള്ള കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​ക്കു ആ​ശ്വ​സി​ക്കാ​ന്‍ വ​ക​യി​ല്ലെ​ങ്കി​ലും ഒ​രു മ​ല​യാ​ളി ഗോ​ള്‍ പി​റ​ന്നു.

മോ​ഹ​ന്‍ ബ​ഗാ​നോ​ട് 2-0നു ​കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി തോ​ല്‍​വി വ​ഴ​ങ്ങി​യ​തി​നു​ശേ​ഷം മ​ഡ്ഗാ​വി​ല്‍ അ​ര​ങ്ങേ​റി​യ എ​ഫ്‌​സി ഗോ​വ x ഇ​ന്‍റ​ര്‍ കാ​ശി പോ​രാ​ട്ട​ത്തി​ലാ​യി​രു​ന്നു മ​ല​യാ​ളി ഗോ​ള്‍. കോ​ഴി​ക്കോ​ടു​കാ​ര​നാ​യ കെ. ​പ്ര​ശാ​ന്ത് ഇ​ന്‍റ​ര്‍ കാ​ശി​ക്കാ​യി വ​ല​കു​ലു​ക്കി. ഐ​എ​സ്എ​ല്ലി​ല്‍ ഇ​ന്‍റ​ര്‍ കാ​ശി​യു​ടെ ആ​ദ്യ ഗോൾ അ​തോ​ടെ പ്ര​ശാ​ന്തി​നു സ്വ​ന്തം.

1-1 സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ച മ​ത്സ​ര​ത്തി​ല്‍ 45+2-ാം മി​നി​റ്റി​ലാ​യി​രു​ന്നു പ്ര​ശാ​ന്തി​ന്‍റെ ഉ​ജ്വ​ല ഫി​നി​ഷിം​ഗ്. ഒ​റ്റ​യ്ക്കു മു​ന്നേ​റി​യെ​ത്തി​യ പ്ര​ശാ​ന്ത് ഗോ​വ​ന്‍ ഗോ​ള്‍ കീ​പ്പ​റി​ന്‍റെ മു​ക​ളി​ലൂ​ടെ പ​ന്ത് വ​ല​യി​ല്‍ നി​ക്ഷേ​പി​ച്ചു. 80-ാം മി​നി​റ്റി​ല്‍ ലൂ​യി​സ് ടാ​റെ​സ് ചു​വ​പ്പു​കാ​ര്‍​ഡ് ക​ണ്ട​തോ​ടെ ഇ​ന്‍റ​ര്‍ കാ​ശി​യു​ടെ അം​ഗ​ബ​ലം പ​ത്തി​ലേ​ക്കു ചു​രു​ങ്ങി. തു​ട​ര്‍​ന്ന് 84-ാം മി​നി​റ്റി​ല്‍ ഡി​യാ​ന്‍ ഡ്രാ​സി​ക്കി​ന്‍റെ പെ​നാ​ല്‍​റ്റി ഗോ​ളി​ലൂ​ടെ എ​ഫ്‌​സി ഗോ​വ സ​മ​നി​ല നേ​ടി.

പ്ര​ശാ​ന്ത് സീ​നി​യ​ര്‍ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ലൂ​ടെ ആ​യി​രു​ന്നു. 2016 മു​ത​ല്‍ 2022വ​രെ ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ താ​ര​മാ​യി​രു​ന്നു പ്ര​ശാ​ന്ത്. ഇ​തി​നി​ടെ ഒ​രു സീ​സ​ണി​ല്‍ ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​ക്കാ​യി ലോ​ണ്‍ വ്യ​വ​സ്ഥ​യി​ല്‍ ക​ളി​ച്ചു. പി​ന്നീ​ട് ചെ​ന്നൈ​യി​ന്‍റെ ഭാ​ഗ​മാ​യി. പ​ഞ്ചാ​ബി​നാ​യും ഇ​ന്‍റ​ര്‍ കാ​ശി​ക്കാ​യും ക​ളി​ച്ച​ശേ​ഷം കാ​ലി​ക്ക​ട്ട് എ​ഫ്‌​സി​യി​ല്‍. ഈ ​വ​ര്‍​ഷം വീ​ണ്ടും ഇ​ന്‍റ​ര്‍ കാ​ശി​യി​ല്‍ തി​രി​ച്ചെ​ത്തി.

Sports

ഐ​​എ​​സ്എ​​ല്‍ 2025-26 സീ​​സ​​ണി​​ന് ഇ​​ന്നു കി​​ക്കോ​​ഫ്

കോ​​ല്‍​ക്ക​​ത്ത/​​മ​​ഡ്ഗാ​​വ്: പ്ര​​ണ​​യ​​ദി​​ന​​മാ​​യ ഫെ​​ബ്രു​​വ​​രി 14ന് ​​ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ന്‍റെ 2025-26 സീ​​സ​​ണി​​നു കി​​ക്കോ​​ഫ്. ഇ​​ന്ത്യ​​യി​​ലെ ഒ​​ന്നാം ഡി​​വി​​ഷ​​ന്‍ ക്ല​​ബ് ഫു​​ട്‌​​ബോ​​ള്‍, ത​​ങ്ങ​​ളു​​ടെ ആ​​രാ​​ധ​​ക​​രോ​​ടു​​ള്ള പ്ര​​ണ​​യം മു​​റി​​ഞ്ഞശേ​​ഷ​​മു​​ള്ള മ​​ട​​ങ്ങി​​വ​​ര​​വാ​​ണി​​ത്. ഇ​​ന്ത്യ​​യി​​ല്‍ ക്ല​​ബ് ഫു​​ട്‌​​ബോ​​ള്‍ പ്ര​​ണ​​യം ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലേ​​ക്കാ​​ളും ഊ​​ഷ്മ​​ള​​മാ​​ക​​ട്ടേ​​യെ​​ന്ന ആ​​ശം​​സ​​മാ​​ത്രം...

മാ​​സ​​ങ്ങ​​ള്‍ നീ​​ണ്ട ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷ​​മാ​​ണ് ഐ​​എ​​സ്എ​​ല്‍ തി​​രി​​ച്ചെ​​ത്തു​​ന്ന​​ത്. ഓ​​ള്‍ ഇ​​ന്ത്യ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​നും (എ​​ഐ​​എ​​ഫ്എ​​ഫ്) റി​​ലയ​​ന്‍​സി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള ഫു​​ട്‌​​ബോ​​ള്‍ സ്‌​​പോ​​ര്‍​ട്‌​​സ് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് ലി​​മി​​റ്റ​​ഡും (എ​​ഫ്എ​​സ്ഡി​​എ​​ല്‍) ത​​മ്മി​​ലു​​ള്ള മാ​​സ്റ്റ​​ര്‍ റൈ​​റ്റ് എ​​ഗ്രി​​മെ​​ന്‍റ് (എം​​ആ​​ര്‍​എ) പു​​തു​​ക്കാ​​ത്ത​​തി​​നെ​​ത്തു​​ട​​ര്‍​ന്നാ​​ണ് സെ​​പ്റ്റം​​ബ​​റി​​ല്‍ തു​​ട​​ങ്ങേ​​ണ്ടി​​യി​​രു​​ന്ന ഐ​​എ​​സ്എ​​ല്‍ 2025-26 സീ​​സ​​ണ്‍ മു​​ട​​ങ്ങി​​യ​​ത്. സു​​പ്രീം​​കോ​​ട​​തി​​യും സ​​ര്‍​ക്കാ​​രും ഇ​​ട​​പെ​​ട്ട​​ശേ​​ഷം എ​​ഐ​​എ​​ഫ്എ​​ഫ് ഏ​​റ്റെ​​ടു​​ത്താ​​ണ് സീ​​സ​​ണ്‍ ആരംഭി​​ക്കു​​ന്ന​​ത്. മ​​ത്സ​​ര​​ങ്ങ​​ള്‍ ഫാ​​ന്‍​കോ​​ഡ് ആ​​പ്ലി​​ക്കേ​​ഷ​​നി​​ലൂ​​ടെ​​യും വെ​​ബ്‌​​സൈ​​റ്റി​​ലൂ​​ടെ​​യും ത​​ത്സ​​മ​​യം കാ​​ണാം.

ബ്ലാ​​സ്റ്റേ​​ഴ്‌​​സ് x ബ​​ഗാ​​ന്‍

ഐ​​എ​​സ്എ​​ല്ലി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ആ​​രാ​​ധ​​ക​​രു​​ള്ള ക്ല​​ബ്ബു​​ക​​ളാ​​യ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി​​യും മോ​​ഹ​​ന്‍ ബ​​ഗാ​​ന്‍ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സും ത​​മ്മി​​ലാ​​ണ് ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം. ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് കോ​​ല്‍​ക്ക​​ത്ത സാ​​ള്‍​ട്ട് ലേ​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് കി​​ക്കോ​​ഫ്. ക​​ന്നി​​കി​​രീ​​ടം എ​​ന്ന സ്വ​​പ്‌​​നം സ​​ഫ​​ല​​മാ​​കാ​​ത്ത ദുഃ​​ഖ​​വു​​മാ​​യാ​​ണ് 12-ാം സീ​​സ​​ണി​​ലും കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ഇ​​റ​​ങ്ങു​​ന്ന​​ത്.

ഇ​​ന്നു ന​​ട​​ക്കു​​ന്ന ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ എ​​ഫ്‌​​സി ഗോ​​വ പു​​തു​​മു​​ഖ​​ങ്ങ​​ളാ​​യ ഇ​​ന്‍റ​​ര്‍ കാ​​ശി​​യു​​മാ​​യി ഏ​​റ്റു​​മു​​ട്ടും. രാ​​ത്രി 7.30ന് ​​മ​​ഡ്ഗാ​​വി​​ലെ ഫ​​ത്തോ​​ര്‍​ഡ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് പോ​​രാ​​ട്ടം.

ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന് 5 വി​​ദേ​​ശി​​ക​​ള്‍

അ​​ഡ്രി​​യാ​​ന്‍ ലൂ​​ണ, നോ​​ഹ് സ​​ദൗ​​യി തു​​ട​​ങ്ങി​​യ സൂ​​പ്പ​​ര്‍ താ​​ര​​ങ്ങ​​ളെ ലോ​​ണ്‍ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ വി​​ദേ​​ശ ക്ല​​ബ്ബു​​ക​​ള്‍​ക്കു കൈ​​മാ​​റി​​യ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ്, 2025-26 സീ​​സ​​ണി​​ലേ​​ക്ക് അ​​ഞ്ച് ക​​ളി​​ക്കാ​​രെ ഇ​​റ​​ക്കു​​മ​​തി ചെ​​യ്തി​​ട്ടു​​ണ്ട്.

ഡി​​ഫെ​​ന്‍​സി​​ല്‍ ഗ്വി​​നി​​യ​​ക്കാ​​ര​​ന്‍ ഉ​​മ​​ര്‍ ബാ​​ഹ്, മ​​ധ്യ​​നി​​ര​​യി​​ല്‍ ജ​​ര്‍​മ​​നി​​യി​​ല്‍​നി​​ന്നു​​ള്ള മ​​ര്‍​ലോ​​ണ്‍ റൂ​​സ് ട്രൂ​​ജി​​ലൊ, സ്പാ​​നി​​ഷു​​കാ​​ര​​ന്‍ ലൂ​​യി​​സ് മ​​ത്യാ​​സ് ഹെ​​ര്‍​ണാ​​ണ്ട​​സ്, മു​​ന്നേ​​റ്റ​​ത്തി​​ല്‍ ഫ്രാ​​ന്‍​സി​​ല്‍​നി​​ന്നു​​ള്ള കെ​​വി​​ന്‍ യോ​​ക്ക്, സ്‌​​പെ​​യി​​നി​​ല്‍​നി​​ന്നു​​ള്ള വി​​ക്ട​​ര്‍ ബെ​​ര്‍​ട്ടോ​​മി​​ എ​​ന്നി​​വ​​രാ​​ണ് ഇ​​ത്ത​​വ​​ണ ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ജ​​ഴ്‌​​സി​​യി​​ല്‍ ഇ​​റ​​ങ്ങു​​ന്ന വി​​ദേ​​ശ താ​​ര​​ങ്ങ​​ള്‍.

ഐ​​എ​​സ്എ​​ല്‍ അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​യ​​തോ​​ടെ​​യാ​​ണ് ഉ​​റു​​ഗ്വെ​​ന്‍ പ്ലേ​​മേ​​ക്ക​​ര്‍ അ​​ഡ്രി​​യാ​​ന്‍ ലൂ​​ണ​​യെ​​യും മൊ​​റോ​​ക്ക​​ന്‍ വിം​​ഗ​​ര്‍ നോ​​ഹ് സ​​ദൗ​​യി​​യെ​​യും കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ലോ​​ണ്‍ വ്യ​​വ​​സ്ഥ​​യി​​ല്‍ വി​​ട്ടു​​ന​​ല്‍​കി​​യ​​ത്.

ക​​ഴി​​ഞ്ഞ ത​​വ​​ണ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​നെ ഇ​​ട​​ക്കാ​​ല​​ത്തു പ​​രി​​ശീ​​ലി​​പ്പി​​ച്ച മ​​ല​​യാ​​ളി​​യാ​​യ ടി.​​ജി. പു​​രു​​ഷോ​​ത്ത​​മ​​ന്‍ ഇ​​ത്ത​​വ​​ണ ഒ​​ഡീ​​ഷ എ​​ഫ്‌​​സി​​ക്ക് ഒ​​പ്പ​​മാ​​ണ്. സ്‌​​പെ​​യി​​നി​​ല്‍​നി​​ന്നു​​ള്ള ഡേ​​വി​​ഡ് ക​​റ്റാ​​ല​​യാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ മാ​​നേ​​ജ​​ര്‍.

അ​​തി​​ജീ​​വ​​നം

ഐ​​എ​​സ്എ​​ല്‍ 2025-26 സീ​​സ​​ണ്‍ ആ​​രം​​ഭി​​ക്കു​​ന്നു എ​​ന്ന​​ത് ഇ​​ന്ത്യ​​ന്‍ ഒ​​ന്നാം ഡി​​വി​​ഷ​​ന്‍ ക്ല​​ബ് ഫു​​ട്‌​​ബോ​​ളി​​ന്‍റെ അ​​തി​​ജീ​​വി​​ന​​ത്തി​​ന്‍റെ സൂ​​ച​​ന​​യാ​​ണ്. ഈ ​​സീ​​സ​​ണ്‍ അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​യ​​തോ​​ടെ ക്ല​​ബ്ബു​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​നം നി​​ല​​ച്ചി​​രു​​ന്നു. അ​​തോ​​ടെ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് അ​​ട​​ക്ക​​മു​​ള്ള ക്ല​​ബ്ബു​​ക​​ള്‍ സാ​​മ്പ​​ത്തി​​ക ഞെ​​രു​​ക്ക​​ത്തി​​ലാ​​യി.

ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും ഗ്ലാ​​മ​​ര്‍ ഫു​​ട്‌​​ബോ​​ള​​റാ​​യ സു​​നി​​ല്‍ ഛേത്രി​​യ​​ട​​ക്ക​​മു​​ള്ള​​വ​​ര്‍​ക്ക് ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി സാ​​ല​​റി ന​​ല്‍​കാ​​തി​​രി​​ക്കു​​ന്ന അ​​വ​​സ്ഥ​​യി​​ലേ​​ക്കു​​വ​​രെ കാ​​ര്യ​​ങ്ങ​​ളെ​​ത്തി. എ​​ല്ലാ പ്ര​​തി​​സ​​ന്ധി​​യും ക​​ട​​ന്ന് ഇ​​ന്ത്യ​​യി​​ല്‍ ഒ​​ന്നാം ഡി​​വി​​ഷ​​ന്‍ ക്ല​​ബ് ഫു​​ട്‌​​ബോ​​ളി​​ന് പ​​ന്തു​​രു​​ളും, അ​​തി​​ജീ​​വ​​ന​​ത്തി​​ന്‍റെ ഐ​​എ​​സ്എ​​ല്‍ ലൗ ​​സ്റ്റോ​​റി​​ക്ക് ഇ​​ന്നു കി​​ക്കോ​​ഫ്...

പേ​​രു​​മാ​​റ്റം

ഐ​​എ​​സ്എ​​ല്‍ 2025-26 സീ​​സ​​ണി​​ല്‍ പ​​ഴ​​യ ഒ​​രു ക്ല​​ബ് പു​​തി​​യ പേ​​രി​​ലെ​​ത്തു​​ന്നു​​ണ്ട്. ക​​ഴി​​ഞ്ഞ സീ​​സ​​ണു​​ക​​ളി​​ല്‍ ഹൈ​​ദ​​രാ​​ബാ​​ദ് എ​​ഫ്‌​​സി എ​​ന്ന​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന ക്ല​​ബ്, ഇ​​ത്ത​​വ​​ണ മു​​ത​​ല്‍ എ​​സ്‌സി ​​ഡ​​ല്‍​ഹി എ​​ന്നാ​​യി മാ​​റി​​. ക്ല​​ബ്ബി​​ന്‍റെ ആ​​സ്ഥാ​​ന​​ം ഡ​​ല്‍​ഹി​​യാണ്.

Sports

ഐഎസ്എൽ 2025-26 സീസൺ നാളെ മുതൽ

മും​​ബൈ: നാ​​ളെ ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കു​​ന്ന 2025-26 സീ​​സ​​ണ്‍ ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് (ഐ​​എ​​സ്എ​​ല്‍) ഫു​​ട്‌​​ബോ​​ളി​​ല്‍ ച​​ര്‍​ച്ചി​​ല്‍ ബ്ര​​ദേ​​ഴ്‌​​സ് എ​​ഫ്‌​​സി​​യെ ഉ​​ള്‍​പ്പെ​​ടു​​ത്തേ​​ണ്ടെ​​ന്നു തീ​​രു​​മാ​​ന​​മാ​​യി.

ഓ​​ള്‍ ഇ​​ന്ത്യ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ (എ​​ഐ​​എ​​ഫ്എ​​ഫ്) എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി​​യു​​ടെ വെ​​ര്‍​ച്വ​​ല്‍ മീ​​റ്റിം​​ഗി​​ലാ​​ണ് ഇ​​ക്കാ​​ര്യം തീ​​രു​​മാ​​ന​​മാ​​യ​​ത്. ഐ​​എ​​സ്എ​​ല്‍ 2025-26 സീ​​സ​​ണി​​ലേ​​ക്കു​​ള്ള ടീ​​മു​​ക​​ളാ​​യെ​​ന്നും പു​​തി​​യൊ​​രു ടീ​​മി​​നെ ഉ​​ള്‍​പ്പെ​​ടു​​ത്തേ​​ണ്ടെ​​ന്നും യോ​​ഗ​​ത്തി​​ല്‍ ഐ​​ക​​ക​​ണ്‌​​ഠേ്യ​​ന തീ​​രു​​മാ​​ന​​മാ​​യി.

ഐ​​എ​​സ്എ​​ല്ലി​​ല്‍ 14 ക്ല​​ബ്ബു​​ക​​ളി​​ല്‍ മു​​ഹ​​മ്മ​​ദ​​ന്‍ എ​​സ്‌സി ​​ഒ​​ഴി​​കെ​​യു​​ള്ള​​വ ച​​ര്‍​ച്ചി​​ല്‍ ബ്ര​​ദേ​​ഴ്‌​​സി​​നെ ഉ​​ള്‍​പ്പെ​​ടു​​ത്തു​​ന്ന​​തി​​നെ അ​​നു​​കൂ​​ലി​​ച്ചി​​ല്ല. ഓ​​ട്ടോ​​മാ​​റ്റി​​ക് പ്ര​​മോ​​ഷ​​ന്‍ അ​​നു​​വ​​ദി​​ക്ക​​രു​​തെ​​ന്നാ​​യി​​രു​​ന്നു ഏ​​ല്ലാ​​വ​​രു​​ടെ​​യും നി​​ല​​പാ​​ട്.

2024-25 ഐ ​​ലീ​​ഗ് സീ​​സ​​ണ്‍ പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യി​​രു​​ന്നു ച​​ര്‍​ച്ചി​​ല്‍ ബ്ര​​ദേ​​ഴ്‌​​സ് എ​​ഫ്‌​​സി. അ​​തോ​​ടെ 2025-26 ഐ​​എ​​സ്എ​​ല്‍ സീ​​സ​​ണി​​ലേ​​ക്ക് സ്ഥാ​​ന​​ക്ക​​യ​​റ്റം ല​​ഭി​​ക്കേ​​ണ്ട​​തു​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, എ​​ഐ​​എ​​ഫ്എ​​ഫ് അ​​പ്പീ​​ല്‍ ക​​മ്മി​​റ്റി നാ​​ല് പോ​​യി​​ന്‍റ് വെ​​ട്ടി​​ക്കു​​റ​​ച്ച​​തി​​നാ​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്കു പി​​ന്ത​​ള്ള​​പ്പെ​​ട്ട ഇ​​ന്‍റ​​ര്‍ കാ​​ശി എ​​ഫ്‌​​സി കാ​​യി​​ക ത​​ര്‍​ക്ക​​പ​​രി​​ഹാ​​ര കോ​​ട​​തി​​യി​​ല്‍​നി​​ന്ന് അ​​നു​​കൂ​​ല തീ​​രു​​മാ​​നം നേ​​ടി​​യെ​​ടു​​ത്തു. അ​​തോ​​ടെ ഐ ​​ലീ​​ഗ് ചാ​​മ്പ്യ​​ന്മാ​​രാ​​യി ഇ​​ന്‍റ​​ര്‍ കാ​​ശി ഐ​​എ​​സ്എ​​ല്‍ ടി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി. ഇ​​തോ​​ടെ​​യാ​​ണ് ച​​ര്‍​ച്ചി​​ല്‍ ബ്ര​​ദേ​​ഴ്‌​​സി​​ന് സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ല്‍​ക​​ണ​​മെ​​ന്ന അ​​ഭി​​പ്രാ​​യം ഉയ​​ര്‍​ന്ന​​ത്.

നാ​​ളെ കി​​ക്കോ​​ഫ്

നീ​​ണ്ട കാ​​ത്തി​​രി​​പ്പു​​ക​​ള്‍​ക്ക് അ​​വ​​സാ​​നം കു​​റി​​ച്ച്, 2025-26 സീ​​സ​​ണ്‍ ഐ​​എ​​സ്എ​​ല്ലി​​നു നാ​​ളെ കി​​ക്കോ​​ഫ്. ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ല്‍ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി ഐ​​എ​​സ്എ​​ല്‍ വ​​മ്പ​​ന്മാ​​രാ​​യ മോ​​ഹ​​ന്‍ ബ​​ഗാ​​ന്‍ എ​​സ്ജി​​യു​​മാ​​യി ഏ​​റ്റു​​മു​​ട്ടും. നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് കോ​​ല്‍​ക്ക​​ത്ത സാ​​ള്‍​ട്ട് ലേ​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം.

കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി​​യു​​ടെ ഹോം ​​ഗ്രൗ​​ണ്ടാ​​യ കൊ​​ച്ചി ജ​​വ​​ഹ​​ര്‍​ലാ​​ല്‍ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യ​​ത്തി​​ലെ ആ​​ദ്യ മ​​ത്സ​​രം 22നാ​​ണ്. കേരള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് അ​​ന്ന് മും​​ബൈ സി​​റ്റി എ​​ഫ്‌​​സി​​യെ നേ​​രി​​ടും.

09

2025-26 സീ​​സ​​ണ്‍ ഐ​​എ​​സ്എ​​ല്ലി​​ല്‍ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​നു​​ള്ള 13 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഒ​​മ്പ​​ത് എ​​ണ്ണ​​വും ഹോം ​​ഗ്രൗ​​ണ്ടാ​​യ കൊ​​ച്ചി ജ​​വ​​ഹ​​ര്‍​ലാ​​ല്‍ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ്. എ​​ഫ്‌​​സി ഗോ​​വ​​യ്‌​​ക്കെ​​തി​​രേ മേ​​യ് 17നാ​​ണ് അ​​വ​​സാ​​ന മ​​ത്സ​​രം. ക​​ന്നി​​ക്കി​​രീ​​ട​​മാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ ല​​ക്ഷ്യം.

Sports

ക​​ളി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ത​​രം താ​​ഴ്ത്തും

മും​​ബൈ: ആ​​റ് മാ​​സ​​ത്തി​​ല്‍ അ​​ധി​​കം നീ​​ണ്ട കാ​​ത്തി​​രി​​പ്പി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് (ഐ​​എ​​സ്എ​​ല്‍) ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണ്‍ അ​​ടു​​ത്ത​​മാ​​സം ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കേ ക്ല​​ബ്ബു​​ക​​ള്‍​ക്കെ​​തി​​രേ ഭീ​​ഷ​​ണി​​യു​​മാ​​യി ഓ​​ള്‍ ഇ​​ന്ത്യ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ (എ​​ഐ​​എ​​ഫ്എ​​ഫ്).

ഫെ​​ബ്രു​​വ​​രി 14നാ​​ണ് ഐ​​എ​​സ്എ​​ല്‍ സീ​​സ​​ണ്‍ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. മ​​ത്സ​​രി​​ക്കാ​​ന്‍ ത​​യാ​​റാ​​കാ​​ത്ത ക്ല​​ബ്ബു​​ക​​ളെ ഐ​​എ​​സ്എ​​ല്ലി​​ല്‍​നി​​ന്ന് ത​​രം​​താ​​ഴ്ത്തു​​മെ​​ന്ന് എ​​ഐ​​എ​​ഫ്എ​​ഫ് അ​​റി​​യി​​ച്ചു.

Sports

കാ​ത്തി​രു​ന്ന പ്ര​ഖ്യാ​പ​ന​മെ​ത്തി; ഐ​എ​സ്എ​ൽ കി​ക്കോ​ഫ് ഫെ​ബ്രു​വ​രി 14 ന്

ന്യൂ​ഡ​ൽ​ഹി: അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ ( ഐ​എ​സ്എ​ൽ) പു​തി​യ സീ​സ​ൺ പ്ര​ഖ്യാ​പി​ച്ചു. ഫെ​ബ്രു​വ​രി 14ന് ​ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ 14 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.

ആ​കെ 91 മ​ത്സ​ര​ങ്ങ​ളാ​ണ് ഈ ​സീ​സ​ണി​ൽ ഉ​ണ്ടാ​വു​ക. നേ​ര​ത്തെ ടൂ​ർ​ണ​മെ​ന്‍റ് ഗോ​വ​യി​ൽ മാ​ത്ര​മാ​യി ന​ട​ത്താ​നാ​യി​രു​ന്നു ആ​ലോ​ച​ന​. എന്നാൽ പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം വി​വി​ധ ടീ​മു​ക​ളു​ടെ ഹോം ​ഗ്രൗ​ണ്ടു​ക​ളി​ല​ട​ക്കം ഐ​എ​സ്എ​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് ക്ല​ബു​ക​ൾ മ​ത്സ​ര​ത്തി​ന് ത​യാ​റാ​യ​തെ​ന്നാ​ണ് സൂ​ച​ന. താ​ര​ങ്ങ​ൾ​ക്ക് മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​ക​രു​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക​ർ​ശ​ന നി​ർ​ദ്ദേ​ശ​മാ​ണ് ലീ​ഗ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

ഐ​എ​സ്എ​ൽ ന​ട​ത്തി​പ്പി​നാ​യി അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ (എ​ഐ​എ​ഫ്എ​ഫ്) 14 കോ​ടി രൂ​പ ന​ൽ​കും. അ​തേ​സ​മ​യം മ​ത്സ​ര​ക്ര​മം ഉ​ട​ൻ ത​ന്നെ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ടും.

Sports

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ്; മ​ത്സ​ര​ക്ര​മം അ​ടു​ത്ത​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ തീ​രു​മാ​നം

മും​ബൈ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര​ക്ര​മം അ​ടു​ത്ത​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ഖി​ലേ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍, ഐ​എ​സ്എ​ല്‍ ഏ​കോ​പ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഐ​എ​സ്എ​ല്‍ ന​ട​ത്തി​പ്പി​ന് ക്ല​ബു​ക​ള്‍ ഒ​രു കോ​ടി രൂ​പ പ​ങ്കാ​ളി​ത്ത ഫീ ​ന​ല്‍​ക​ണ​മെ​ന്നും എ​ഐ​എ​ഫ്എ​ഫ് അ​റി​യി​ച്ചു. സം​പ്രേ​ഷ​ണ, റ​ഫ​റീ​യിം​ഗ് ചെ​ല​വു​ക​ള്‍ എ​ഐ​എ​ഫ്എ​ഫ് വ​ഹി​ക്കും. ര​ണ്ടോ മൂ​ന്നോ വേ​ദി​ക​ളി​ലാ​യി മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ധാ​ര​ണ.

ഫെ​ബ്രു​വ​രി​യി​ല്‍ ലീ​ഗ് തു​ട​ങ്ങാ​നാ​ണ് ആലോചന. എ​ന്നാ​ല്‍ പ്ര​ധാ​ന താ​ര​ങ്ങ​ളെ​ല്ലാം ക്ല​ബ് വി​ടു​ന്ന​തി​ല്‍ ആ​രാ​ധ​ക​ര്‍ നി​രാ​ശ​രാ​ണ്. ടെ​ണ്ട​ര്‍ വി​ളി​ച്ചെ​ങ്കി​ലും പു​തി​യ സ്പോ​ണ്‍​സ​റെ കി​ട്ടാ​ത്ത​തി​നാ​ല്‍ അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​നും ക്ല​ബു​ക​ളും ചേ​ര്‍​ന്നാ​ണ് ഈ ​സീ​സ​ണി​ല്‍ ലീ​ഗ് ന​ട​ത്തു​ക.

ലീ​ഗി​നെ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ്ലാ​സ്റ്റേ​ഴ്സ് ഉ​ള്‍​പ്പെ​ടെ 13 ക്ല​ബ്ബു​ക​ളും അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന് വീ​ണ്ടും ക​ത്ത് ന​ല്‍​കി​യെ​ങ്കി​ലും ഫെ​ഡ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് അ​നു​കൂ​ല മ​റു​പ​ടി​യ​ല്ല ല​ഭി​ച്ച​ത്.

ഐ​എ​സ്എ​ല്‍ ന​ട​ത്താ​ന്‍ ക്ല​ബ്ബു​ക​ള്‍ ത​ന്നെ പ​ണം ക​ണ്ടെ​ത്ത​ണ​മെ​ന്ന സൂ​ച​ന​യാ​ണ് കാ​യി​ക​മ​ന്ത്രാ​ല​യ​വും ന​ല്‍​കി​യി​രു​ന്ന​ത്. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് പു​തി​യ രീ​തി​യി​ല്‍ ഐ​എ​സ്എ​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

Sports

ഐ​​എ​​സ്എ​​ല്‍ ഫെ​​ബ്രു​​വ​​രി​​യി​​ല്‍

മും​​ബൈ: ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് (ഐ​​എ​​സ്എ​​ല്‍) ഫു​​ട്‌​​ബോ​​ളി​​ന്‍റെ 2025-26 സീ​​സ​​ണ്‍ ഫെ​​ബ്രു​​വ​​രി അ​​ഞ്ചി​​ന് ആ​​രം​​ഭി​​ച്ചേ​​ക്കു​​മെ​​ന്നു റി​​പ്പോ​​ര്‍​ട്ട്. ഓ​​ള്‍ ഇ​​ന്ത്യ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ (എ​​ഐ​​എ​​ഫ്എ​​ഫ്) ആ​​യി​​രി​​ക്കും അ​​ടു​​ത്ത 20 വ​​ര്‍​ഷ​​ത്തേ​​ക്കു​​ള്ള ഐ​​എ​​സ്എ​​ല്ലി​​ന്‍റെ പൂ​​ര്‍​ണ അ​​ധി​​കാ​​രി​​ക​​ളും നി​​യ​​ന്താ​​ക്ക​​ളും. ഇ​​തു സം​​ബ​​ന്ധി​​ച്ച് ക്ല​​ബ്ബു​​ക​​ളു​​മാ​​യി എ​​ഐ​​എ​​ഫ്എ​​ഫ് ധാ​​ര​​ണ​​യി​​ല്‍ എ​​ത്തി.

2026-27 സീ​​സ​​ണ്‍ ഇ​​ങ്ങ​​നെ

അ​​ടു​​ത്ത സീ​​സ​​ണ്‍ മു​​ത​​ല്‍, ഇ​​തു​​വ​​രെ​​യു​​ള്ള​​തി​​ല്‍​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി ജൂ​​ണ്‍ ഒ​​ന്ന് മു​​ത​​ല്‍ മേ​​യ് 31വ​​രെ നീ​​ളു​​ന്ന രീ​​തി​​യി​​ലാ​​യി​​രി​​ക്കും ഐ​​എ​​സ്എ​​ല്‍ സീ​​സ​​ണ്‍. അ​​തു​​പോ​​ലെ ത​​രം​​താ​​ഴ്ത്ത​​ലും ഉ​​യ​​ര്‍​ത്ത​​ലും ലീ​​ഗി​​ല്‍ ഉ​​ണ്ടാ​​യി​​രി​​ക്കും. ഏ​​ഷ്യ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ന്‍റെ (എ​​എ​​ഫ്‌​​സി) നി​​യ​​മാ​​നു​​സൃ​​ത​​മാ​​യാ​​ണ് ഇ​​ക്കാ​​ര്യ​​ങ്ങ​​ള്‍ ന​​ട​​പ്പാ​​ക്കു​​ക.

വ​​ര്‍​ഷം ഒ​​രു കോ​​ടി

സെ​​ന്‍​ട്ര​​ല്‍ ഓ​​പ്പ​​റേ​​ഷ​​ണ​​ല്‍ ബ​​ജ​​റ്റാ​​യി 70 കോ​​ടി രൂ​​പ​​യാ​​ണ് പു​​തി​​യ രീ​​തി​​യി​​ലു​​ള്ള ഐ​​എ​​സ്എ​​ല്ലി​​ന്‍റെ ആ​​ദ്യ സീ​​സ​​ണി​​നാ​​യി ക​​രു​​തു​​ക. ക്ല​​ബ്ബു​​ക​​ള്‍ അ​​ടി​​സ്ഥാ​​ന പ​​ങ്കാ​​ളി​​ത്ത ഫീ​​സ് ആ​​യി ഒ​​രു കോ​​ടി രൂ​​പ ന​​ല്‍​ക​​ണം.

വ​​രു​​മാ​​ന​​ത്തി​​ന്‍റെ 10 ശ​​ത​​മാ​​നം ഫെ​​ഡ​​റേ​​ഷ​​നും 30 ശ​​ത​​മാ​​നം കൊ​​മേ​​ഷ്യ​​ല്‍ പ​​ങ്കാ​​ളി​​ക്കു​​മാ​​യി ക​​രു​​ത​​ല്‍​ധ​​ന​​മാ​​ക്കും. ലീ​​ഗി​​ന്‍റെ സാ​​മ്പ​​ത്തി​​ക വ​​രു​​മാ​​നം 96 കോ​​ടി ക​​ട​​ക്കു​​മ്പോ​​ള്‍ 60 ശ​​ത​​മാ​​നം ക്ല​​ബ്ബു​​ക​​ള്‍​ക്കാ​​യി പ​​ങ്കു​​വ​​യ്ക്കും. ഇ​​തി​​ല്‍ 50 ശ​​ത​​മാ​​നം എ​​ല്ലാ ക്ല​​ബ്ബു​​ക​​ള്‍​ക്കും തു​​ല്യ​​മാ​​യി പ​​ങ്കു​​വ​​യ്ക്കും. ബാ​​ക്കി​​യു​​ള്ള 10 ശ​​ത​​മാ​​നം അ​​ധി​​ക​​മാ​​യി നി​​ക്ഷേ​​പി​​ക്കു​​ന്ന ക്ല​​ബ്ബു​​ക​​ള്‍​ക്കാ​​യാ​​ണ് പ​​ങ്കു​​വ​​യ്ക്കു​​ക.

Sports

എ​​ഐ​​എ​​ഫ്എ​​ഫ് നാ​​ട​​കം

ന്യൂ​​ഡ​​ല്‍​ഹി: ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് (ഐ​​എ​​സ്എ​​ല്‍) 2025-26 സീ​​സ​​ണ്‍ പു​​ന​​രാ​​രം​​ഭി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ചു​​ള്ള തീ​​രു​​മാ​​നം വൈ​​കു​​ന്ന​​തി​​നി​​ടെ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​ക്കു​​ള്ള എ​​ഐ​​എ​​ഫ്എ​​ഫ് (ഓ​​ള്‍ ഇ​​ന്ത്യ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍) നാ​​ട​​കം വി​​മ​​ര്‍​ശ​​ന​​ങ്ങ​​ള്‍​ക്കു വി​​ധേ​​യ​​മാ​​യി.

എ​​ഐ​​എ​​ഫ്എ​​ഫ് ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി എം. ​​സ​​ത്യ​​നാ​​രാ​​യ​​ണ​​ന്‍ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി​​ക്ക് ഒ​​രു​​ദി​​വ​​സം​​ത​​ന്നെ ര​​ണ്ട് മെ​​യി​​ല്‍ അ​​യ​​ച്ച​​താ​​ണ് വി​​മ​​ര്‍​ശ​​ന​​മു​​ണ്ടാ​​ക്കി​​യ​​ത്. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മു​​മ്പ് ഫീ​​ഡ്ബാ​​ക്ക് ന​​ല്‍​ക​​ണ​​മെ​​ന്ന നി​​ര്‍​ദേ​​ശ​​ത്തോ​​ടെ രാ​​വി​​ലെ ആ​​ദ്യ മെ​​യി​​ല്‍ അ​​യ​​ച്ചു. തു​​ട​​ര്‍​ച്ച് ഫീ​​ഡ്ബാ​​ക്ക് ന​​ല്‍​കു​​ക​​യ​​ല്ല, രാ​​ത്രി ഏ​​ഴി​​ന് സൂം ​​മീ​​റ്റിം​​ഗി​​ല്‍ പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്ന നി​​ര്‍​ദേ​​ശ​​ത്തോ​​ടെ ര​​ണ്ടാ​​മ​​തും മെ​​യി​​ല്‍ അ​​യ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.

ഐ​​എ​​സ്എ​​ല്‍ ബി​​ഡ് ഇ​​വാ​​ലു​​വേ​​ഷ​​ന്‍ ക​​മ്മി​​റ്റി​​യു​​ടെ ഞാ​​യ​​റാ​​ഴ്ച​​ത്തെ യോ​​ഗ​​ത്തി​​നു​​ശേ​​ഷം, ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ (റി​​ട്ട. ജ​​സ്റ്റീ​​സ് നാ​​ഗേ​​ശ്വ​​ര റാ​​വു) സു​​പ്രീം​​കോ​​ട​​തി​​യി​​ല്‍ റി​​പ്പോ​​ര്‍​ട്ട് സ​​മ​​ര്‍​പ്പി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള ഫീ​​ഡ്ബാ​​ക്കാ​​ണ് എം. ​​സ​​ത്യ​​നാ​​രാ​​യ​​ണ​​ല്‍ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി​​യി​​ല്‍​നി​​ന്നാ​​രാ​​ഞ്ഞ​​ത്. ഐ​​എ​​സ്എ​​ല്‍ ന​​ട​​ത്താ​​നു​​ള്ള നീ​​ക്കം ന​​ട​​ത്തി​​യേ മ​​തി​​യാ​​കൂ എ​​ന്നും ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ള്‍​ക്ക് അ​​യ​​ച്ച മെ​​യി​​ലി​​ല്‍ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്നു​​ണ്ട്.

37.4 കോ​​ടി രൂ​​പ

റി​​ല​​യ​​ന്‍​സ് ഗ്രൂ​​പ്പ് (ഫു​​ട്‌​​ബോ​​ള്‍ സ്‌​​പോ​​ര്‍​ട്‌​​സ് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് ലി​​മി​​റ്റ​​ഡ് (എ​​ഫ്എ​​സ്ഡി​​എല്‍) പി​​ന്‍​വാ​​ങ്ങി​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍, 15 വ​​ര്‍​ഷ​​ത്തേ​​ക്കു​​ള്ള വാ​​ണി​​ജ്യ പ​​ങ്കാ​​ളി​​ത്ത​​ത്തി​​നാ​​യാ​​ണ് എ​​ഐ​​എ​​ഫ്എ​​ഫ് പ്രൊ​​പ്പോ​​സ​​ല്‍ ക്ഷ​​ണി​​ച്ച​​ത്. വ​​ര്‍​ഷം 37.4 കോ​​ടി രൂ​​പ​​യാ​​ണ് എ​​ഐ​​എ​​ഫ്എ​​ഫ് വാ​​ണി​​ജ്യ പ​​ങ്കാ​​ളി​​ത്ത​​ത്തി​​നാ​​യി വി​​ല​​യി​​ട്ട​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ഈ ​​മാ​​സം ഏ​​ഴാ​​യി​​രു​​ന്നു ബി​​ഡ് സ​​മ​​ര്‍​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി.

വാ​​ണി​​ജ്യ പ​​ങ്കാ​​ളി​​ത്തം ഏ​​റ്റെ​​ടു​​ക്കാ​​ന്‍ ക​​മ്പ​​നി​​ക​​ള്‍ ത​​യാ​​റാണെ​​ങ്കി​​ലും നി​​ല​​വി​​ലെ രീ​​തി​​യി​​ല്‍ പ​​ണം മു​​ട​​ക്കാ​​ന്‍ ത​​യാ​​റ​​ല്ല. നി​​ല​​വി​​ലെ സു​​പ്ര​​ധാ​​ന പ്ര​​ശ്‌​​നം വാ​​ണി​​ജ്യ പ​​ങ്കാ​​ളി​​ത്ത​​ക്കാ​​ര്‍​ക്കോ ക്ല​​ബ്ബു​​ക​​ള്‍​ക്കോ കാ​​ര്യ​​മാ​​യ വ​​രു​​മാ​​നം ല​​ഭി​​ക്കു​​ന്നി​​ല്ല. ഫെ​​ഡ​​റേ​​ഷ​​നി​​ലാ​​ണ് (എ​​ഐ​​എ​​ഫ്എ​​ഫ്) ലീ​​ഗി​​ന്‍റെ പൂ​​ര്‍​ണ ചു​​മ​​ത​​ല നി​​ക്ഷി​​പ്ത​​മാ​​യി​​രി​​ക്കു​​ന്ന​​ത്. അ​​തേ​​സ​​മ​​യം, ഫെ​​ഡ​​റേ​​ഷ​​ന്‍ പ​​ണം മു​​ട​​ക്കു​​ന്നി​​ല്ല.

വെ​​ബ്‌​​സൈ​​റ്റ് നി​​ര്‍​മാ​​ണം അ​​ട​​ക്ക​​മു​​ള്ള ചെ​​റി​​യ കാ​​ര്യ​​ങ്ങ​​ളി​​ല്‍​പോ​​ലും ഫെ​​ഡ​​റേ​​ഷ​​ന്‍റെ അ​​നു​​മ​​തി​​ വേ​​ണ​​മെ​​ന്നും ചി​​ല​​ര്‍ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്നു. ഐ​​എ​​സ്എ​​ല്‍ ഗ​​വേ​​ണിം​​ഗ് കൗ​​ണ്‍​സി​​ലി​​ല്‍ കൊ​​മേ​​ഷ്യ​​ല്‍ പാ​​ട്ണ​​ര്‍​ക്ക് ഒ​​രു സീ​​റ്റ് മാ​​ത്ര​​മേ​​യു​​ള്ളൂ. എ​​ഐ​​എ​​ഫ്എ​​ഫ് ആ​​റി​​ല്‍ ര​​ണ്ട് സീ​​റ്റ് കൈ​​യ​​ട​​ക്കി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന​​താ​​ണ് ഇ​​ന്‍​വെ​​സ്റ്റേ​​ഴ്‌​​സ് മു​​ന്നോ​​ട്ടു​​വ​​രാ​​ത്ത​​തി​​ന്‍റെ സു​​പ്ര​​ധാ​​ന കാ​​ര​​ണം.

ബി​​സി​​സി​​ഐ സ​​ഹാ​​യം?

ഇ​​ന്ത്യ​​യി​​ലെ ഫു​​ട്‌​​ബോ​​ളി​​നെ ര​​ക്ഷി​​ക്കാ​​ന്‍ ക്രി​​ക്ക​​റ്റ് ഭ​​ര​​ണ സം​​ഘ​​മാ​​യ ബി​​സി​​സി​​ഐ (ബോ​​ര്‍​ഡ് ഓ​​ഫ് ക​​ണ്‍​ട്രോ​​ള്‍ ഫോ​​ര്‍ ക്രി​​ക്ക​​റ്റ് ഇ​​ന്‍ ഇ​​ന്ത്യ) മു​​ന്നോ​​ട്ടു​​വ​​രു​​മോ എ​​ന്ന ചോ​​ദ്യ​​വും ഇ​​തി​​നി​​ടെ ഉ​​ദി​​ച്ചി​​ട്ടു​​ണ്ട്. ഐ​​എ​​സ്എ​​ല്‍ ക്ല​​ബ്ബാ​​യ ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന്‍റെ സീ​​നി​​യ​​ര്‍ ഒ​​ഫീ​​ഷ​​ല്‍ ന​​ട​​ത്തി​​യ പ്ര​​സ്താ​​വ​​ന​​യാ​​ണ് ഇ​​തി​​നു പി​​ന്നി​​ല്‍.

ബി​​സി​​സി​​ഐ ഇ​​ന്ത്യ​​ന്‍ ഫു​​ട്‌​​ബോ​​ളി​​നെ സ്‌​​പോ​​ണ്‍​സ​​ര്‍ ചെ​​യ്യ​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ഈ​​സ്റ്റ് ബം​​ഗാ​​ള്‍ ഒ​​ഫീ​​ഷ​​ലി​​ന്‍റെ വാ​​ക്കു​​ക​​ള്‍. ഐ​​എ​​സ്എ​​ല്‍ സ്വ​​ന്തം കാ​​ലി​​ല്‍​ നി​​ല്‍​ക്കു​​ന്ന​​തു​​വ​​രെ, കു​​റ​​ച്ചു വ​​ര്‍​ഷ​​ത്തേ​​ക്ക് ബി​​സി​​സി​​ഐ സ​​ഹാ​​യി​​ച്ചാ​​ല്‍ ഇ​​ന്ത്യ​​ന്‍ ഫു​​ട്‌​​ബോ​​ളി​​ന് അ​​തൊ​​രു വ​​ലി​​യ സ​​ഹാ​​യ​​മാ​​കു​​മെ​​ന്നും ഈ​​സ്റ്റ് ബം​​ഗാ​​ള്‍ വൃ​​ത്ത​​ങ്ങ​​ള്‍ സൂ​​ചി​​പ്പി​​ച്ചു.

Sports

ഞ​​ങ്ങ​​ള്‍​ക്കു ഫു​​ട്‌​​ബോ​​ള്‍ ക​​ളി​​ക്ക​​ണം

മ​​ഡ്ഗാ​​വ്: “പ​​ത്ര​​ക്കു​​റി​​പ്പു​​ക​​ളും പ്ര​​സ്താ​​വ​​ന​​ക​​ളും ഞ​​ങ്ങ​​ള്‍​ക്കു വേ​​ണ്ട. ന​​ട​​പ​​ടി​​യാ​​ണ് ആ​​വ​​ശ്യം. ഞ​​ങ്ങ​​ള്‍​ക്കു ഫു​​ട്‌​​ബോ​​ള്‍ ക​​ളി​​ക്ക​​ണം.

നി​​ങ്ങ​​ള്‍ ഒ​​രു ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യെ മു​​ഴു​​വ​​ന്‍ സ്തം​​ഭി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്’’- ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് (ഐ​​എ​​സ്എ​​ല്‍) ക്ല​​ബ്ബാ​​യ ഒ​​ഡീ​​ഷ എ​​ഫ്‌​​സി​​യു​​ടെ ക്യാ​​പ്റ്റ​​ന്‍ കാ​​ര്‍​ലോ​​സ് ഡെ​​ല്‍​ഗാ​​ഡോ സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ കു​​റി​​ച്ച വാ​​ക്കു​​ക​​ളാ​​ണി​​ത്. സു​​നി​​ല്‍ ഛേത്രി ​​അ​​ട​​ക്ക​​മു​​ള്ള ഇ​​ന്ത്യ​​ന്‍ മു​​ന്‍​നി​​ര താ​​ര​​ങ്ങ​​ളും ഫു​​ട്‌​​ബോ​​ള്‍ ക​​ളി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​മു​​ള്‍​ക്കൊ​​ള്ളു​​ന്ന സം​​യു​​ക്ത പ്ര​​സ്താ​​വ​​ന സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ ഇ​​ന്ന​​ലെ പ​​ങ്കു​​വ​​ച്ചു.

ഛേത്രി​​യും ഡെ​​ല്‍​ഗാ​​ഡോ​​യു​​മെ​​ല്ലാം രൂ​​ക്ഷ​​മാ​​യി പ്ര​​തി​​ക​​രി​​ക്കാ​​നു​​ള്ള കാ​​ര​​ണം ഒ​​ന്നു​​മാ​​ത്രം, 2025-26 സീ​​സ​​ണ്‍ ഐ​​എ​​സ്എ​​ല്‍ എ​​ന്നു തു​​ട​​ങ്ങു​​മെ​​ന്ന​​തി​​ല്‍ അ​​നി​​ശ്ചി​​ത​​ത്വം അ​​വ​​സാ​​നി​​ക്കു​​ന്നി​​ല്ല. സു​​പ്രീം​​കോ​​ട​​തി ഇ​​ട​​പെ​​ട്ട​​ശേ​​ഷം പ്ര​​ശ്‌​​ന​​പ​​രി​​ഹാ​​ര​​ത്തി​​നു ന​​ട​​ത്തി​​യ ആ​​ദ്യ​​ശ്ര​​മം പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഐ​​എ​​സ്എ​​ല്‍ 2025-26 സീ​​സ​​ണ്‍ വാ​​ണി​​ജ്യ പ​​ങ്കാ​​ളി​​യെ ക​​ണ്ടെ​​ത്താ​​ന്‍ ഓ​​ള്‍ ഇ​​ന്ത്യ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ (എ​​ഐ​​എ​​ഫ്എ​​ഫ്) പ​​രാ​​ജ​​യ​​പ്പെ​​ട്ട​​താ​​ണ് നി​​ല​​വി​​ലെ പ്ര​​ശ്‌​​നം.

2025-26 സീ​​സ​​ണ്‍ മു​​ട​​ങ്ങാ​​നു​​ള്ള പ്ര​​ധാ​​ന കാ​​ര​​ണം റി​​ല​​യ​​ന്‍​സി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ഫു​​ട്‌​​ബോ​​ള്‍ സ്‌​​പോ​​ര്‍​ട്‌​​സ് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് ലി​​മി​​റ്റ​​ഡും (എ​​ഫ്എ​​സ്ഡി​​എ​​ല്‍) എ​​ഐ​​എ​​ഫ്എ​​ഫും ത​​മ്മി​​ലു​​ള്ള മാ​​സ്റ്റ​​ര്‍ റൈ​​റ്റ് എ​​ഗ്രി​​മെ​​ന്‍റ് പു​​തു​​ക്കാ​​ത്ത​​താ​​യി​​രു​​ന്നു.

എ​​ഐ​​എ​​ഫ്എ​​ഫ് പ്ര​​സ്താ​​വ​​ന

ഐ​​എ​​സ്എ​​ല്‍ ബി​​ഡ് ഇ​​വാ​​ലു​​വേ​​ഷ​​ന്‍ ക​​മ്മി​​റ്റി​​യു​​ടെ ഞാ​​യ​​റാ​​ഴ്ച​​ത്തെ യോ​​ഗ​​ത്തി​​നു​​ശേ​​ഷം, ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ (റി​​ട്ട. ജ​​സ്റ്റീസ് നാ​​ഗേ​​ശ്വ​​ര റാ​​വു) സു​​പ്രീം​​കോ​​ട​​തി​​യി​​ല്‍ റി​​പ്പോ​​ര്‍​ട്ട് സ​​മ​​ര്‍​പ്പി​​ക്കും. അ​​ടു​​ത്ത ന​​ട​​പ​​ടി അ​​തി​​നു​​ശേ​​ഷം തീ​​രു​​മാ​​നി​​ക്കും- എ​​ഐ​​എ​​ഫ്എ​​ഫ് പു​​റ​​ത്തു​​വി​​ട്ട ഈ ​​പ്ര​​സ്താ​​വ​​ന​​യാ​​ണ് കാ​​ര്‍​ലോ​​സ് ഡെ​​ല്‍​ഗാ​​ഡോ​​യെ ചൊ​​ടി​​പ്പി​​ച്ച​​ത്.

വാ​​ണി​​ജ്യ പ​​ങ്കാ​​ളി​​ത്ത​​പ്ര​​ശ്‌​​നം

റി​​ല​​യ​​ന്‍​സ് പി​​ന്‍​വാ​​ങ്ങി​​യെ​​ങ്കി​​ലും വാ​​ണി​​ജ്യ പ​​ങ്കാ​​ളി​​ക​​ളാ​​ന്‍ ത​​യാ​​റാ​​യി അ​​ഞ്ച് ക​​മ്പ​​നി​​ക​​ള്‍ എ​​ഐ​​എ​​ഫ്എ​​ഫി​​നെ സ​​മീ​​പി​​ച്ച​​താ​​യാ​​ണ് വി​​വ​​രം. എ​​ന്നാ​​ല്‍, ഗ​​വേ​​ണിം​​ഗ് കൗ​​ണ്‍​സി​​ലി​​ലെ ആ​​റി​​ല്‍ ഒ​​രു സീ​​റ്റ് മാ​​ത്ര​​മേ ഇ​​ന്‍​വെ​​സ്റ്റേ​​ഴ്‌​​സി​​നു ല​​ഭി​​ക്കൂ എ​​ന്ന​​തി​​നാ​​ല്‍ (അ​​താ​​യ​​ത് 17 ശ​​ത​​മ​​നാം പ​​ങ്കാ​​ളി​​ത്തം) ബി​​ഡ് സ​​മ​​ര്‍​പ്പി​​ക്കാ​​ന്‍ ആ​​രും ത​​യാ​​റാ​​യി​​ല്ല. വാ​​ണി​​ജ്യ പ​​ങ്കാ​​ളി​​കൾക്കോ ക്ല​​ബ്ബു​​ക​​ള്‍​ക്കോ കാ​​ര്യ​​മാ​​യ വ​​രു​​മാ​​നം ല​​ഭി​​ക്കു​​ന്നി​​ല്ല. ഫെ​​ഡ​​റേ​​ഷ​​നി​​ലാ​​ണ് (എ​​ഐ​​എ​​ഫ്എ​​ഫ്) ലീ​​ഗി​​ന്‍റെ പൂ​​ര്‍​ണ ചു​​മ​​ത​​ല നി​​ക്ഷി​​പ്ത​​മാ​​യി​​രി​​ക്കു​​ന്ന​​ത്. അ​​തേ​​സ​​മ​​യം, ഫെ​​ഡ​​റേ​​ഷ​​ന്‍ പ​​ണം മു​​ട​​ക്കു​​ന്നി​​ല്ല.

Latest News

Corehub Up